Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rivers In The Highland

Kannur

മ​ല​യോ​രത്ത് സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട് പുഴ​ക​ൾ

കേ​ള​കം: ഉ​രു​ൾ പൊ​ട്ട​ലി​ലും ക​ന​ത്ത മ​ഴ​യി​ലും ഒ​ഴു​കി​യെ​ത്തി​യ ചെ​ളി​യും പാ​റ​ക്ക​ല്ലു​ക​ളും ഉ​ൾ​പ്പ​ടെ അ​ടി​ത്ത​ട്ടി​ൽ അ​ടി​ഞ്ഞു കി​ട​ക്കു​ന്നത് മലയോരത്തെ പുഴകളുടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടുത്തുന്നു. മ​ല​യോ​രത്തെ പ്ര​ധാ​ന ജ​ല​സ്രോ​ത​സു​ക​ളാ​യ ചീ​ങ്ക​ണ്ണി​പ്പു​ഴ, പാ​ല​പ്പു​ഴ, ക​ക്കു​വ​പ്പു​ഴ, കാ​ഞ്ഞി​ര​പ്പു​ഴ എ​ന്നി​വ​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കാണ് ത​ട​സ​പ്പെ​ടു​ന്നത്.

സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടുന്നതോടെ പു​ഴ ക​ര​ഭാ​ഗ​ത്തേ​ക്ക് ക​യ​റി ഒ​ഴു​കു​ന്നു​ണ്ട്. ഇ​ത് ക​ര​യി​ടി​ച്ചി​ലി​ന് ഇ​ട​യാ​ക്കു​ന്നു. പു​ഴ​ക​ളു​ടെ അ​ടി​ത്ത​ട്ടി​ൽ അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി​യി​ല്ലെ​ങ്കി​ൽ മ​ഴ​ക്കാ​ല​ത്ത് പു​ഴ ക​ര​ക​വി​ഞ്ഞ് വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പു​ഴ​യോ​ര വാ​സി​ക​ൾ.

മ​ല​യോ​ര ജ​ന​ത​യു​ടെ കു​ടി​വെ​ള്ള​ത്തി​നും കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​ൾ​പ്പെ​ടെ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന ജ​ല​സ്രോ​ത​സു​ക​ളാ​ണ് ഇൗ പുഴകൾ. ഇത് സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന നാട്ടുകാരുടെ ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Latest News

Corehub Up